സംഘടന

BT Smart Search

FacebookTwitterGoogle Plus

MISSKCoursesCONSULTANCY SERVICESWATERSHED ATLASPUBLICATIONSIWDMK TRAINING


തിരുവനന്തപുരത്ത് വഴുതക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണസംരക്ഷണ വകുപ്പിന്റെ കീഴില്‍ മണ്ണ് പര്യവേക്ഷണവിഭാഗവും മണ്ണ് സംരക്ഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.  ഡയറക്ടറാണ് വകുപ്പിന്റെ തലവന്‍.  ഡയറക്ടറുടെ ഓഫീസില്‍ ഓരോവിഭാഗത്തിനും അഡീഷണല്‍ ഡയറക്ടര്‍ ഉണ്ട്. മണ്ണ് സംരക്ഷണ വിഭാഗത്തില്‍ 14 ജില്ലകളിലും ജില്ലാമണ്ണ് സംരക്ഷണ ഓഫീസുകളുണ്ട്.  കൂടാതെ പ്രത്യേക പദ്ധതികള്‍ക്കായി അരുവിക്കര, ശാസ്താംകോട്ട, കട്ടപ്പന എന്നിവടങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളുമുണ്ട്. ഓരോ ജില്ലാ ഓഫീസിനു കീഴില്‍ 2 മണ്ണ് സംരക്ഷണ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വകുപ്പിന്റെ പരിശീന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ഷെഡ് മാനേജ്‌മെന്റെ് കേരള, കൊല്ലത്ത് ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്നു.  ഈ സ്ഥാപനത്തിന്റെ  തലവന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (മണ്ണ് സംരക്ഷണം) ആണ്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ  ആസ്ഥാനമായി മണ്ണുസംരക്ഷണ ജോയിന്റ് ഡയറക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ ഓഫീസിനുകീഴില്‍ 5 മണ്ണു സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു
മണ്ണ് പര്യവേക്ഷണ വിഭാഗത്തില്‍ മണ്ണ് പര്യവേക്ഷണ അഡീഷണല്‍ ഡയറക്ടറെക്കൂടാതെ ഒരു മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടറും വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.  കേരളത്തിലെ പതിനാലുജില്ലകളിലും ജില്ലാമണ്ണുപര്യവേക്ഷണ കാര്യാലയങ്ങള്‍ അതാത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശ്ശൂരിലും രണ്ട് മേഖലാ മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മണ്ണ് പര്യവേക്ഷണ വിഭാഗത്തിന്‍കീഴില്‍ ഏഴ് മണ്ണ് പരിശോധനാലബോറട്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള കേന്ദ്ര മണ്ണു പരിശോധനാശാലയുടെ ചുമതല മണ്ണു പര്യവേക്ഷണ ജോയിന്റ്  ഡയറക്ടര്‍ക്കാണ്.

 

 

Contact us

Directorate of Soil Survey & Soil Conservation
Center Plaza buildings
Vazhuthacaud
Thiruvananthapuram-695 014
Ph: 0471 2778760, 2778761
Fax : 04712338200
 


 

 

www.india.gov.inwww.kerala.gov.in

Visitors Counter

798080