മണ്ണുപര്യവേക്ഷണ പദ്ധതികള്‍

BT Smart Search

FacebookTwitterGoogle Plus

MISSKCoursesCONSULTANCY SERVICESWATERSHED ATLASPUBLICATIONSIWDMK TRAINING

മണ്ണുപര്യവേക്ഷണ പദ്ധതികള്‍
    മണ്ണ് പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി  2402-00-101 മുഖ്യ ശീര്‍ഷകത്തില്‍ പദ്ധതിയിനത്തില്‍ 266.5 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.  

    എ) സംസ്ഥാനതല പദ്ധതികള്‍:

1. മണ്ണുപരിശോധനാശാലകള്‍ (ലബോറട്ടറീസ്)   ശീര്‍ഷകം  2402-00þþ-101-90 പദ്ധതി

    ഈ പദ്ധതി ലബോറട്ടറീസ് എന്ന് സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്. മണ്ണിന്റെ  രാസ പരിശോധന മണ്ണുപര്യവേക്ഷണത്തിന്റെ  അവശ്യഘടകമാണ്. മണ്ണുപര്യവേഷണ പഠനങ്ങളുടെ ഭാഗമായുളള മണ്ണിന്റെ വര്‍ഗ്ഗീകരണത്തിനും (Soil Classification) രാസ  പരിശോധന അത്യന്താപേക്ഷിതമാണ്. മണ്ണുപര്യവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മണ്ണുശ്രേണികളിലുളള മണ്ണുസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ  കേന്ദ്ര മണ്ണുപരിശോധനാശാലയിലും കോഴിക്കോട്ടും, തൃശ്ശൂരും, ആലപ്പുഴയിലുമുളള ്രപാദേശിക മണ്ണുപരിശോധനാശാലകളിലും കാസര്‍ഗോഡ് ജില്ലയിലെയും, പത്തനംതിട്ട ജില്ലയിലെയും സോയില്‍ & പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിലും വയനാട് ജില്ലയിലെ ഹൈടെക് മണ്ണുപരിശോധനശാലയിലും ഭൗതിക രാസ പരിശോധനകള്‍ക്ക്  വിധേയമാക്കുന്നു. 2016 -17 വര്‍ഷത്തില്‍ ഒരു മൊബൈല്‍ മണ്ണുപരിശോധനാശാല സ്ഥാപിക്കുകയുണ്ടായി. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിനുളള മണ്ണുസാമ്പിളുകളുടെ പരിശോധനയും ഈ ലാബുകളില്‍ നടത്തിവരുന്നു.


2. മണ്ണുപര്യവേക്ഷണ ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം ശീര്‍ഷക0: 2402-00þþ-101-89 -പദ്ധതി

      മണ്ണുപര്യവേക്ഷണ വിഭാഗത്തിലെ സാങ്കേതിക ഉദേ്യാഗസ്ഥര്‍ക്ക് ആധുനിക രീതികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉള്‍പ്പെടെ) ദേശീയ മണ്ണുപര്യവേക്ഷണ  പരിശീലന കേന്ദ്രത്തിലും ഡെറാഡൂണിലെ ഉപഗ്രഹ ്രപതി ശാസ്ത്ര അപഗ്രഥന പരിശീലന കേന്ദ്രത്തിലും മറ്റു വിവിധ ഗവേഷണ സ്ഥാപനങ്ങളിലും പരിശീലനം നല്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നു. കൂടാതെ, ഒരു ഉദ്യോഗസ്ഥനെ സോയില്‍ സയന്‍സില്‍ ഉപരിപഠനത്തിന് നിയോഗിക്കുവാനും ലക്ഷ്യമിട്ടിരിക്കുന്നു

കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി
         കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പെടുത്തി, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും, മണ്ണറിഞ്ഞ് വളം ചെയ്യുവാനും സഹായിക്കുന്ന, മണ്ണിന്റെ രാസഭൗതിക സ്വഭാവങ്ങളുടെയും ശാസ്ത്രീയ വളപ്രയോഗ ശുപാര്‍ശകളുടെയും ആധികാരിക രേഖയായ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാന്‍ ലക്ഷൃമിട്ടിരിക്കുന്നു.


3.സോയില്‍ ഇന്‍ഫര്‍മാറ്റിക്‌സ് &പബ്ലിക്കേഷന്‍ സെല്‍ ശീര്‍ഷകം: 2402-00þþ-101-86 പദ്ധതി

        വിവിധ ഭൂവിഭവ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ മണ്ണ് പര്യവേക്ഷണ റിപ്പോര്‍ട്ടുകളും ബുളളറ്റിനുകളും പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജില്ലാതല ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്കുന്ന മണ്ണുപര്യവേക്ഷണം, പഞ്ചായത്തുകളിലെ വിശദ മണ്ണുപര്യവേക്ഷണം, മുന്‍കാലങ്ങളില്‍ വിശദ മണ്ണുപര്യവേക്ഷണം  നടത്തിയ സ്ഥലങ്ങളില്‍ അതിനു ശേഷം മണ്ണിന് സംഭവിച്ച ഭൗതിക മാറ്റങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളള മണ്ണ് പര്യവേക്ഷണ പുനര്‍നിര്‍ണ്ണയം എന്നീ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.  ഓരോ പഞ്ചായത്തിലെ മണ്ണിനങ്ങളെ ഭൂപടത്തില്‍ രേഖപ്പെടുത്തി അവിടത്തെ  വിള ഉല്പാദനം, ഉല്പാദനക്ഷമത, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവ ലഘൂകരിക്കുവാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും,പാരമ്പര്യ കൃഷിരീതികളും  പോരായ്മകളും, നൂതന കാര്‍ഷിക വിദ്യകള്‍ തുടങ്ങിയവയെ പറ്റി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മണ്ണുപര്യവേക്ഷണ വിഭാഗം തയ്യാറാക്കി വരുന്നു. ഓരോ പഞ്ചായത്തിന്റെയും വിസ്തൃതി, ജനസംഖ്യ, കാര്‍ഷിക വൃത്തിയിലും ഇതര ജോലികളിലും  ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെ  സ്ഥിതിവിവരക്കണക്കുകള്‍, സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍,  വ്യവസായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെപ്പറ്റിയുമുളള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭ്യമാണ്. കൂടാതെ ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനുമായുളള   ഉപദേശക വിഭാഗമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ണുപര്യവേക്ഷണ  ഭൂപടങ്ങള്‍ തയ്യാറാക്കുക അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്കുക എന്നിവയും ഈ സെല്‍ നടത്തി   വരുന്നു.


4.സോയില്‍ മ്യൂസിയം  ശീര്‍ഷകം: 2402-00þþ-101-83 പദ്ധതി

കേരളത്തിലെ എല്ലാ മണ്ണിനങ്ങളെയുംകുറിച്ചുള്ള സമഗ്രമായ വിവരം കര്‍ഷകര്‍ക്കും, ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെയുള്ള വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളുടെ പരിച്ഛേദികള്‍ (പ്രതലം മുതല്‍ 2 മീറ്റര്‍ താഴ്ച വരെയുള്ള മണ്ണ്) അവയുടെ സവിശേഷതകളും പരിമിതികളും ഉള്‍പ്പെടുന്ന വിവരണ സഹിതം പ്രദര്‍ശിപ്പിക്കുന്ന ഒരു സോയില്‍ മ്യൂസിയം തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്നു.
    സോയില്‍ മ്യൂസിയത്തിന്റെ ശാക്തീകരണത്തിനായി അടിസ്ഥാന സൗകര്യ വികസനത്തിനും കൂടൂതല്‍ പ്രദര്‍ശന വസ്തുക്കള്‍ സജ്ജമാക്കുന്നതിനും മറ്റ് അനുബന്ധ ചിലവുകള്‍ക്കുമായി  30 ലക്ഷം രൂപയില്‍ 22.74 ലക്ഷം രൂപ അനുവദിച്ചു.


5. ഭൂമിയുടെ തരംതിരിവ് സംബന്ധിച്ച ഡാറ്റാ ബാങ്ക് സൃഷ്ടിക്കല്‍  ശീര്‍ഷകം: 2402-00þþ-101-82 പദ്ധതി

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍, ഭൂമിയുടെ തരംതിരിവ് സംബന്ധിച്ച ഡാറ്റാ ബാങ്ക് സൃഷ്ടിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്കായി 13  ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭൂമിയുടെ തരംതിരിവ് സംബന്ധിച്ച ഡാറ്റാ ബാങ്ക് സൃഷ്ടിക്കുന്നതിനു വേണ്ട സാറ്റ്‌ലൈറ്റ് ഭൂപടങ്ങളും

 

Contact us

Directorate of Soil Survey & Soil Conservation
Center Plaza buildings
Vazhuthacaud
Thiruvananthapuram-695 014
Ph: 0471 2778760, 2778761
Fax : 04712338200
 


 

 

www.india.gov.inwww.kerala.gov.in

Visitors Counter

798082