വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ  വിവരശേഖരണം  നടത്തുകയും മണ്ണിന്റെ ഘടന, രാസ ഭൗതിക സ്വഭാവങ്ങള്‍, കഴിവുകള്‍, പരിമിതികള്‍ എന്നിവ കൃത്യമായി അപഗ്രഥിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്തിന്റെ സുസ്ഥിര വികസനത്തിനായുളള വികസന പദ്ധതികളും, വിവിധ  മണ്ണുജല സംരക്ഷണ പദ്ധതികളും ശാസ്ത്രീയമായി നടപ്പിലാക്കുക എന്ന ്രപധാന ലക്ഷ്യത്തോടെയാണ്   മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ ഉളള വികസന  പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണിന്റെ  ആരോഗ്യപരിപാലനത്തിനും   ഭൂവിഭവ  സമാഹരണത്തിനും  ഊന്നല്‍  നല്കിയാണ്  ഈ  വകുപ്പ് പ്രവര്‍ത്തിക്കുന്നത്. മണ്ണുപര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുപര്യവേക്ഷണ (സോയില്‍ സര്‍വ്വേ) വിഭാഗവും മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുസംരക്ഷണ (സോയില്‍ കണ്‍സര്‍വേഷന്‍) വിഭാഗവും പ്രവര്‍ത്തിക്കുന്നു.


മണ്ണുസംരക്ഷണ പദ്ധതികള്‍

സംസ്ഥാനതല പദ്ധതികള്‍
1. നീര്‍ത്തടാടിസ്ഥാനത്തിലുളള മണ്ണു ജല സംരക്ഷണ പദ്ധതി (ആര്‍.ഐ.ഡി.എഫ്)
   
വെള്ളപ്പൊക്കവും കാര്‍ഷിക വരള്‍ച്ചയും പരിമിതപ്പെടുത്തുവാനും കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ നബാര്‍ഡ് ധനസഹായത്തോടെ മണ്ണു ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനായി കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കും ആര്‍.ഐ.ഡി.എഫ്- XX-ല്‍ ഉള്‍പ്പെടുത്തി നബാര്‍ഡ്/സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

2. ശുദ്ധ ജല സംഭരണികളുടെ വൃഷ്ടി പ്രദേശത്തെ മണ്ണു ജല സംരക്ഷണം
 
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ശുദ്ധജല വിതരണ പദ്ധതിയുടെയും കൊല്ലം  ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജല വിതരണ പദ്ധതിയുടെയും കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജല വിതരണ പദ്ധതിയുടെയും ജല സംഭരണികളുമായി ബന്ധപ്പെട്ട വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പ് നിയന്ത്രണ വിധേയമാക്കുന്നതിലൂടെ ബന്ധപ്പെട്ട ജല സംഭരണികളുടെ സംരക്ഷണം ഉറപ്പാക്കുകയും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്ക് സ്ഥായിയായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

3. മണ്ണിടിച്ചിലുള്ള പ്രദേശങ്ങളുടെ ബലപ്പെടുത്തല്‍
   
 ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം സംസ്ഥാനത്ത് കൃഷി നാശം സംഭവിച്ചതും സംഭവിക്കാന്‍ സാധ്യതയുമുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയമായ മണ്ണു സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

4. മണ്ണുസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലന പദ്ധതി
   
മണ്ണുപര്യവേക്ഷണസംരക്ഷണ വകുപ്പിലെ  ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും, മണ്ണുജല സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കും ഈ വിഷയത്തില്‍ വേണ്ടത്ര അറിവ് പകരുന്നതിനും മണ്ണുജലസംരക്ഷണ മേഖലയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന നവീന മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് പകര്‍ന്നു നല്കുന്നതിനും മണ്ണുസംരക്ഷണ വകുപ്പിന്‍ കീഴില്‍ ഒരു പരിശീലന  കേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡവലപ്പമെന്റ്  ആന്റ് മാനേജ്‌മെന്റ് þ-കേരള (IWDM-K, Chadayamangalam) ചടയമംഗലത്ത് ്രപവര്‍ത്തിക്കുന്നുണ്ട്.
നീര്‍ത്തട വികസനം, മണ്ണ് ജല സംരക്ഷണം എന്നീ വിഷയങ്ങളില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ ജില്ലകളില്‍ പരിശീലനപരിപാടികളും ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നീര്‍മറി വികസന പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.

നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമാ കോഴ്‌സ്
     ഇഗ്നോയും (IGNOU) കേന്ദ്രസര്‍ക്കാരിന്റെ ഭൂവിഭവ വകുപ്പുമായി സഹകരിച്ച് ഒരുവര്‍ഷത്തെ ഡിപ്ലോമാ കോഴ്‌സ് ഈ സ്ഥാപനം വഴി നടത്തുന്നു. കൂടാതെ ആറ് മാസത്തെ വാട്ടര്‍ ഹാര്‍വസ്റ്റിംഗ് & മനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സും ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് കോഴ്‌സും ഈ സ്ഥാപനം വഴി നടപ്പിലാക്കി വരുന്നു.

5. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം
      മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്ക്കരണവുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍ ഉള്‍പ്പെടെയുളള  ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും  നിലവിലുളള   കമ്പ്യൂട്ടര്‍    സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്നതിനും മറ്റുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത.് നീര്‍ത്തട പ്രൊജക്റ്റുകളുടെ അവലോകനവും വിലയിരുത്തലും നടത്തുന്നതിനായി തുകയും ഈ ശീര്‍ഷകത്തില്‍ അനുവദിച്ചിട്ടുണ്ട്.  

മറ്റ് പദ്ധതികള്‍

1. കുട്ടനാട് പാക്കേജ്
കുട്ടനാട്, മേല്‍ കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങളുടെ പാരിസ്ഥിതിക പുനരുജ്ജീവനത്തിനായുളള മണ്ണുജല സംരക്ഷണ പദ്ധതിയ്ക്ക് 13-ാം ധനകാര്യകമ്മീഷന്റെ അംഗീകാര പ്രകാരം കുട്ടനാട് പാക്കേജിന് രണ്ട് ഘട്ടങ്ങളിലേക്കുമായി 40.45 കോടി രൂപ അനുവദിച്ചതില്‍ 2948.51 ലക്ഷം രൂപയാണ് വകുപ്പിന് ലഭ്യമായത.്  ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളുടെ നവീകരണം, കിണറുകളുടെ നവീകരണം,  രാമച്ചം വെച്ചുപിടിപ്പിക്കല്‍, ഫലവൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

2. സ്‌പെഷ്യല്‍ പാക്കേജ് þ-ചെക്ക്ഡാം പദ്ധതി-വയനാട്
      പ്രധാനമന്ത്രിയുടെ   പുനരധിവാസ  പാക്കേജില്‍  ഉള്‍പ്പെടുത്തി   ദുരിത   ബാധിതജില്ലയായ വയനാട്ടില്‍  1100 ലക്ഷം  രൂപ അടങ്കല്‍ തുകക്കുളള  13 ചെക്ക് ഡാം പദ്ധതികള്‍ക്ക് നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ RIDF XVI-þല്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിരുന്നു. പദ്ധതി പൂര്‍ത്തീകരിച്ചു.

3. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ സങ്കേതങ്ങളിലെ പാരിസ്ഥിതിക പുനര്‍ജ്ജീവന പദ്ധതി
കേരളത്തിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി പട്ടിക വര്‍ഗ്ഗ വകുപ്പു വഴി 13-ാം ധനകാര്യകമ്മീഷന്റെ  സാമ്പത്തിക സഹായത്തോടെ വയനാട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ 5 ജില്ലകളിലെ കോരഗ, കാടര്‍, കാട്ടുനായ്ക്കന്‍, ചോളനായ്ക്കന്‍ എന്നീ പ്രതേ്യക വിഭാഗക്കാരുടെ കോളനികളിലെ സമഗ്ര വികസനത്തിനായി 832.72 ലക്ഷം രൂപയുടെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്  വകുപ്പ് നടപ്പിലാക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി കമ്പിവേലി സ്ഥാപിക്കുക, കിണറുകളുടെ പുനരുദ്ധാരണം, ഓലികളുടെ സംരക്ഷണം, കല്ല് കയ്യാല നിര്‍മ്മാണം, തട്ട് തിരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാളിതുവരെ 794.56 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

4. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ശീതകാല പഴം പച്ചക്കറി കൃഷി ക്കായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി
ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ശീതകാല പഴം/പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം, ജല ലഭ്യത ഉറപ്പാക്കുക, ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി RKVY ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

5.രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ)
     ആര്‍.കെ.വി.വൈ പദ്ധതിയിലുള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ തിരുവളളൂര്‍ പഞ്ചായത്തിലെ കപ്പളളി നെടുങ്കണ്ടി പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ആര്‍.കെ.വി.വൈ, എന്‍.എം.എസ്.എ, കേന്ദ്രസോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി എന്നീ പദ്ധതികള്‍ക്ക് കൃഷി വകുപ്പ് മുഖേനയാണ് ഫണ്ട് ലഭ്യമാകുന്നത്.