മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണവും, ശാസ്ത്രീയമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പരിപാലനവും വികസനവും ലക്ഷമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് 1963 ല്‍ ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടു.