വിശദമണ്ണ് പര്യവേക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര കാര്ഷികവികസനത്തിനുതകുന്ന ഭൂവിജഞാന വിവരശേഖരണവും വ്യാപനവും.
ഓരോ പ്രദേശത്തിന്റേയും സമഗ്രവികസനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉതകുന്ന അടിസ്ഥാന രേഖയായ പഞ്ചായത്തുതല വിശദമണ്ണ് ഭൂവിഭവ റിപ്പോര്‍ട്ടുകളുടേയും ഭൂപടങ്ങളുടേയും പ്രസിദ്ധീകരണം.
കര്‍ഷകരുടെ പുരയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണുസാമ്പിളുകളുടെ രാസപരിശോധനയും സോയില്‍ ഹെല്‍ത്തുകാര്‍ഡ് വിതരണവും.
പശ്ചിമഘട്ട വികസനപദ്ധതിയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളുടെ തിരഞ്ഞെടുപ്പും അനുബന്ധ മണ്ണു പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും
തല്‍സ്ഥല ജലസംരക്ഷണത്തിലൂടെ വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുക
മണ്ണ് ജല സംരക്ഷണത്തിലൂടെയുള്ള കാര്‍ഷിക ഉല്പാദന വര്‍ദ്ധനവ്
ജലവിതരണ പദ്ധതി റിസര്‍വോയറുകളിലെ എക്കല്‍ അടിയുന്നത് കുറയ്ക്കാന്‍ വൃഷ്ടി പ്രദേശങ്ങളിലെ മണ്ണുജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്.
മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള/ഉണ്ടായ പ്രദേശങ്ങളുടെ ബലപ്പെടുത്തല്‍.