1. മണ്ണ് പരിശോധനാശാലകള്‍ (ലബോറട്ടറീസ്)
ശീര്‍ഷകം  2402-00-101-90 പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - ദീപ എസ് (ഡെപ്യൂട്ടി ഡയറക്ടർ ) രഞ്ജിനി പി ആർ (അസിസ്റ്റന്റ് ഡയറക്ടർ ) ശില്പ ജി ജി  (ടെക്നിക്കൽ അസിസ്റ്റന്റ്) 

    ഈ പദ്ധതിയില്‍ മണ്ണ് സാമ്പിളുകളുടെ  പരിശോധനകളാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്.  മണ്ണിന്റെ രാസ പരിശോധന മണ്ണ് പര്യവേക്ഷണത്തിന്റെ അവശ്യഘടകമാണ്. മണ്ണ് പര്യവേക്ഷണ പഠനങ്ങളുടെ ഭാഗമായുളള മണ്ണിന്റെ വര്‍ഗ്ഗീകരണത്തിനും (Soil Classification) രാസ പരിശോധന അത്യന്താപേക്ഷിതമാണ്. മണ്ണ് പര്യവേക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മണ്ണ് ശ്രേണികളിലുളള മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച്‌  തിരുവനന്തപുരത്തെ   കേന്ദ്ര മണ്ണ് പരിശോധനാശാലയിലും കോഴിക്കോട്ടും, തൃശ്ശൂരും, ആലപ്പുഴയിലുമുളള ്രപാദേശിക മണ്ണ് പരിശോധനാശാലകളിലും കാസർഗോഡ് ജില്ലയിലെയും, പത്തനംതിട്ട ജില്ലയിലെയും സോയില്‍& പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിലും വയനാട് ജില്ലയിലെ ഹൈടെക് മണ്ണ് പരിശോധനശാലയിലും ഭൗതിക രാസ പരിശോധനകള്‍ക്ക്‌ വിധേയമാക്കുന്നു. സോയില്‍ ഹെല്‍ത്ത്  കാര്‍ഡ്‌ വിതരണത്തിനുളള മണ്ണ് സാമ്പിളുകളുടെ പരിശോധനയും ഈ ലാബുകളില്‍ നടത്തിവരുന്നു.

2. മണ്ണ് പര്യവേക്ഷണ ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം
ശീര്‍ഷകം: 2402-00-101-89 - പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - ദീപ എസ് (ഡെപ്യൂട്ടി ഡയറക്ടർ ) രഞ്ജിനി പി ആർ (അസിസ്റ്റന്റ് ഡയറക്ടർ ) ശില്പ ജി ജി  (ടെക്നിക്കൽ അസിസ്റ്റന്റ്)

    മണ്ണ് പര്യവേക്ഷണ വിഭാഗത്തിലെ  സാങ്കേതിക ഉദേ്യാഗസ്ഥര്‍ക്ക് ആധുനികരീതികള്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉള്‍പ്പെടെ ദേശീയ മണ്ണ്  പര്യവേക്ഷണ  പരിശീലന കേന്ദ്രത്തിലും മറ്റു വിവിധ ഗവേഷണസ്ഥാപനങ്ങളിലും പരിശീലനം നല്കുന്നതിനും മണ്ണ് പര്യവേക്ഷണവുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സുകള്‍, ശില്പശാലകള്‍ തുടങ്ങിയവ നടത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

3.സോയില്‍ ഇന്‍ഫര്‍മാറ്റിക്‌സ് & പബ്ലിക്കേഷന്‍ സെല്‍
ശീര്‍ഷകം: 2402-00-101-86 പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - അനിത ആർ  (ഡെപ്യൂട്ടി ഡയറക്ടർ ) സിന്ധു എസ് (അസിസ്റ്റന്റ് ഡയറക്ടർ ) ആര്യ കല്യാൺ എ ആർ   (ടെക്നിക്കൽ അസിസ്റ്റന്റ്)

    വിവിധ ഭൂവിഭവവികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ മണ്ണ് പര്യവേക്ഷണ റിപ്പോര്‍ട്ടുകളും ബുളളറ്റിനുകളും പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജില്ലാതല ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്കുന്ന മണ്ണ് പര്യവേക്ഷണം, പഞ്ചായത്തുകളിലെ വിശദ മണ്ണ്  പര്യവേക്ഷണം, മുന്‍കാലങ്ങളില്‍ വിശദ മണ്ണ്  പര്യവേക്ഷണം  നടത്തിയ സ്ഥലങ്ങളില്‍ അതിനു ശേഷം മണ്ണിന് സംഭവിച്ച ഭൗതികമാറ്റങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളള മണ്ണ് പര്യവേക്ഷണ പുനര്‍നിര്‍ണ്ണയംഎന്നീ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.  ഓരോ പഞ്ചായത്തിലെയും മണ്ണിനങ്ങളെ ഭൂപടത്തില്‍ രേഖപ്പെടുത്തി അവിടത്തെ  വിള ഉല്പാദനം, ഉല്പാദനക്ഷമത, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവ ലഘൂകരിക്കുവാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും,പാരമ്പര്യ കൃഷിരീതികളും  പോരായ്മകളും, നൂതന കാര്‍ഷികവിദ്യകള്‍ തുടങ്ങിയവയെ പറ്റി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മണ്ണ് പര്യവേക്ഷണ വിഭാഗം തയ്യാറാക്കി വരുന്നു. ഓരോ പഞ്ചായത്തിന്റെയും വിസ്തൃതി, ജനസംഖ്യ, കാര്‍ഷികവൃത്തിയിലും ഇതരജോലികളിലും  ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍, സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍,  വ്യവസായങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയെപ്പറ്റിയുമുളള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭ്യമാണ്. കൂടാതെ ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനുമായുളള   ഉപദേശകവിഭാഗമായും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മണ്ണ് പര്യവേക്ഷണ  ഭൂപടങ്ങള്‍ തയ്യാറാക്കുക, അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്കുക എന്നിവയും ഈ സെല്‍ നടത്തി വരുന്നു.
കൂടാതെ പഞ്ചായത്തുതലത്തില്‍ നടത്തി വരുന്ന മണ്ണ് പര്യവേക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഭൂവിഭവ വിവരശേഖരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

4.സോയില്‍ മ്യൂസിയം
ശീര്‍ഷകം: 2402-00-101-83 പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - ദീപ എസ് (ഡെപ്യൂട്ടി ഡയറക്ടർ ) രഞ്ജിനി പി ആർ (അസിസ്റ്റന്റ് ഡയറക്ടർ ) ശില്പ ജി ജി  (ടെക്നിക്കൽ അസിസ്റ്റന്റ്)

കേരളത്തിലെ എല്ലാ മണ്ണിനങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരം കര്‍ഷകര്‍ക്കും, ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാസർഗോഡ്  മുതല്‍ പാറശ്ശാല വരെയുള്ള വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളുടെ പരിച്ഛേദികകള്‍ (പ്രതലം മുതല്‍ 2 മീറ്റര്‍ താഴ്ച വരെയുള്ള മണ്ണ്) അവയുടെ സവിശേഷതകളും പരിമിതികളും ഉള്‍പ്പെടുന്ന വിവരണസഹിതം പ്രദര്‍ശിപ്പിക്കുന്ന ഒരു സോയില്‍ മ്യൂസിയം തിരുവനന്തപുരം  പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്നു. സോയില്‍ മ്യൂസിയത്തിന്റെ  അടിസ്ഥാന സൗകര്യവികസനത്തിനും കൂടൂതല്‍ പ്രദര്‍ശന വസ്തുക്കള്‍ സജ്ജമാക്കുന്നതിനും കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രകൃതിവിഭവ പരിപാലനം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

5. ഭൂമിയുടെ തരംതിരിവ്‌ സംബന്ധിച്ച ഡാറ്റാ ബാങ്ക്‌ സൃഷ്ടിക്കല്‍
ശീര്‍ഷകം: 2402-00-101-82 പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - അനിത ആർ  (ഡെപ്യൂട്ടി ഡയറക്ടർ ) സിന്ധു എസ് (അസിസ്റ്റന്റ് ഡയറക്ടർ ) ആര്യ കല്യാൺ എ ആർ   (ടെക്നിക്കൽ അസിസ്റ്റന്റ്)

ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍, ഭൂമിയുടെ തരംതിരിവ്‌ സംബന്ധിച്ച ഡാറ്റാ ബാങ്ക്‌ സൃഷ്ടിക്കുന്നതിന്  ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

പശ്ചിമ ഘട്ടത്തിന്റെ സംയോജിത വികസനം
ശീര്‍ഷകം: 2551-01-104-99 പദ്ധതി

ചുമതലയുള്ള ഉദ്യോഗസ്ഥർ - ദീപ എസ് (ഡെപ്യൂട്ടി ഡയറക്ടർ ) രഞ്ജിനി പി ആർ (അസിസ്റ്റന്റ് ഡയറക്ടർ ) ശില്പ ജി ജി  (ടെക്നിക്കൽ അസിസ്റ്റന്റ്)

15.10.2019 ലെ സര്‍ക്കാര്‍ ഉത്തരവ്   ജി .ഒ (എം.എസ്) 26/2019 പ്ലാനിംഗ് പ്രകാരം പശ്ചിമഘട്ട സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും  2014-15 കാലയളവില്‍ ഭരണാനുമതിലഭിച്ച 23 നീര്‍ത്തട പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മണ്ണ് പര്യവേക്ഷണ മണ്ണ്‌ സംരക്ഷണ വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. പശ്ചിമഘട്ട വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും ഹാഡ (HADA) പദ്ധതി, പശ്ചിമഘട്ട വികസനപദ്ധതി എന്നിവയില്‍ പദ്ധതിലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.