- എന്റെ പ്രദേശത്ത് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ/അപേക്ഷാഫോം എവിടെനിന്നാണ് ലഭ്യമാകുക ?
അതാത് ജില്ലകളിലെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുകൾ മുഖേനയോ ജില്ലാ ഓഫീസുകൾക്കു കീഴിലുളള മണ്ണ് സംരക്ഷണ ഓഫീസുകൾ മുഖേനയോ പ്രസ്തുത പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും അപേക്ഷാഫോറവും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ ആവശ്യമായ രേഖകൾ സഹിതം പ്രസ്തുത ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്.
- മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശീലനകേന്ദ്രം മുഖേന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരെയാണ് ബന്ധപ്പടേണ്ടത് ?
സ്കൂൾ അധികൃതർക്ക് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രമായ IWDMK യുടെ തലവനായ മണ്ണ് സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ അല്ലെങ്കിൽ സോയിൽ മ്യൂസിയം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിനെയോ ഇ-മെയിൽ/കത്ത് മുഖേനയോ നേരിട്ടോ സമീപിക്കാവുന്നതാണ്.
- വകുപ്പിന്റെ പരിശീലനകേന്ദ്രം ആസ്ഥാനത്തു മാത്രമാണോ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത് ?
ചടയമംഗലത്തു പ്രവർത്തിക്കുന്ന സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലനകേന്ദ്രത്തിൽ കൂടാതെ മറ്റു ജില്ലകളിലും ആവശ്യാനുസരണം ഓഫ് ക്യാമ്പസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
- വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ താമസ സൗകര്യം ലഭ്യമാണോ ?
താമസ സൗകര്യം ലഭ്യമാണ്.
- വകുപ്പു മുഖേന വ്യക്തിഗത പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ ?
നിലവിൽ വകുപ്പു മുഖേന വ്യക്തിഗത പദ്ധതികൾ നടപ്പിലാക്കുന്നില്ല. നീർത്തടാധിഷ്ഠിത പദ്ധതികളാണ് വകുപ്പ് പ്രധാനമായും നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശങ്ങളിൽ ഉൾപ്പെട്ട കർഷകരുടെ കൃഷിയിടങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.