1. മണ്ണുപരിശോധനാശാലകള്‍ (ലബോറട്ടറീസ്)
ശീര്‍ഷകം  2402-00-101-90 പദ്ധതി

    ഈ പദ്ധതിയില്‍ മണ്ണുസാമ്പിളുകളുടെ  പരിശോധനകളാണ്‌ലക്ഷ്യമിട്ടിരിക്കുന്നത്.  മണ്ണിന്റെരാസ പരിശോധന മണ്ണുപര്യവേക്ഷണത്തിന്റെഅവശ്യഘടകമാണ്. മണ്ണുപര്യവേക്ഷണ പഠനങ്ങളുടെ ഭാഗമായുളള മണ്ണിന്റെവര്‍ഗ്ഗീകരണത്തിനും (Soil Classification) രാസ പരിശോധന അത്യന്താപേക്ഷിതമാണ്. മണ്ണുപര്യവേക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവിവിധ മണ്ണുശ്രേണികളിലുളള മണ്ണുസാമ്പിളുകള്‍ ശേഖരിച്ച്തിരുവനന്തപുരത്തെ  കേന്ദ്ര മണ്ണുപരിശോധനാശാലയിലുംകോഴിക്കോട്ടും, തൃശ്ശൂരും, ആലപ്പുഴയിലുമുളള ്രപാദേശികമണ്ണുപരിശോധനാശാലകളിലുംകാസര്‍ഗോഡ്ജില്ലയിലെയും,പത്തനംതിട്ട ജില്ലയിലെയുംസോയില്‍& പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിലുംവയനാട് ജില്ലയിലെഹൈടെക്മണ്ണുപരിശോധനശാലയിലും ഭൗതിക രാസ പരിശോധനകള്‍ക്ക്‌വിധേയമാക്കുന്നു. സോയില്‍ഹെല്‍ത്ത്കാര്‍ഡ്‌വിതരണത്തിനുളള മണ്ണുസാമ്പിളുകളുടെ പരിശോധനയും ഈ ലാബുകളില്‍ നടത്തിവരുന്നു.

2. മണ്ണുപര്യവേക്ഷണ ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം
ശീര്‍ഷകം: 2402-00-101-89 - പദ്ധതി

    മണ്ണുപര്യവേക്ഷണ വിഭാഗത്തിലെസാങ്കേതികഉദേ്യാഗസ്ഥര്‍ക്ക് ആധുനികരീതികള്‍ ????????????????ന്‍ (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉള്‍പ്പെടെ) ദേശീയമണ്ണുപര്യവേക്ഷണ  പരിശീലന കേന്ദ്രത്തിലുംമറ്റുവിവിധ ഗവേഷണസ്ഥാപനങ്ങളിലും പരിശീലനം നല്കുന്നതിനും മണ്ണുപര്യവേക്ഷണവുമായിബന്ധപ്പെട്ട കോണ്‍ഫറന്‍സുകള്‍, ശില്പശാലകള്‍തുടങ്ങിയവ നടത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

3.സോയില്‍ ഇന്‍ഫര്‍മാറ്റിക്‌സ് & പബ്ലിക്കേഷന്‍ സെല്‍
ശീര്‍ഷകം: 2402-00-101-86 പദ്ധതി

    വിവിധ ഭൂവിഭവവികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായമണ്ണ് പര്യവേക്ഷണ റിപ്പോര്‍ട്ടുകളും ബുളളറ്റിനുകളും പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജില്ലാതല ആസൂത്രണത്തിന് ആവശ്യമായഅടിസ്ഥാന വിവരങ്ങള്‍ നല്കുന്ന മണ്ണുപര്യവേക്ഷണം, പഞ്ചായത്തുകളിലെവിശദമണ്ണുപര്യവേക്ഷണം, മുന്‍കാലങ്ങളില്‍വിശദമണ്ണുപര്യവേക്ഷണം  നടത്തിയസ്ഥലങ്ങളില്‍അതിനു ശേഷംമണ്ണിന് സംഭവിച്ച ഭൗതികമാറ്റങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളള മണ്ണ് പര്യവേക്ഷണ പുനര്‍നിര്‍ണ്ണയംഎന്നീ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.  ഓരോ പഞ്ചായത്തിലെ മണ്ണിനങ്ങളെ ഭൂപടത്തില്‍രേഖപ്പെടുത്തിഅവിടത്തെ  വിളഉല്പാദനം, ഉല്പാദനക്ഷമത, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവ ലഘൂകരിക്കുവാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും,പാരമ്പര്യ കൃഷിരീതികളും  പോരായ്മകളും, നൂതന കാര്‍ഷികവിദ്യകള്‍ തുടങ്ങിയവയെ പറ്റി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മണ്ണുപര്യവേക്ഷണ വിഭാഗം തയ്യാറാക്കി വരുന്നു. ഓരോപഞ്ചായത്തിന്റെയുംവിസ്തൃതി, ജനസംഖ്യ, കാര്‍ഷികവൃത്തിയിലുംഇതരജോലികളിലും  ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെസ്ഥിതിവിവരക്കണക്കുകള്‍, സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍,  വ്യവസായങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയെപ്പറ്റിയുമുളള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭ്യമാണ്. കൂടാതെ ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനുംമേല്‍നോട്ടത്തിനുമായുളള   ഉപദേശകവിഭാഗമായും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെമണ്ണുപര്യവേക്ഷണ  ഭൂപടങ്ങള്‍ തയ്യാറാക്കുക, അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായവിവരങ്ങള്‍ നല്കുകഎന്നിവയും ഈ സെല്‍ നടത്തി വരുന്നു.
കൂടാതെപഞ്ചായത്തുതലത്തില്‍ നടത്തി വരുന്ന മണ്ണ് പര്യവേക്ഷണ പ്രവര്‍ത്തനങ്ങളിലൂടെലഭിച്ച ഭൂവിഭവ വിവരശേഖരംഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികള്‍സ്വീകരിച്ചിട്ടുണ്ട്.

4.സോയില്‍ മ്യൂസിയം
ശീര്‍ഷകം: 2402-00-101-83 പദ്ധതി

കേരളത്തിലെഎല്ലാമണ്ണിനങ്ങളെയുംകുറിച്ചുള്ള സമഗ്രമായവിവരംകര്‍ഷകര്‍ക്കും, ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെകേരളത്തിലെകാസര്‍ഗോഡ്മുതല്‍ പാറശ്ശാലവരെയുള്ളവൈവിധ്യമാര്‍ന്ന മണ്ണിനങ്ങളുടെ പരിച്ഛേദികകള്‍ (പ്രതലംമുതല്‍ 2 മീറ്റര്‍താഴ്ചവരെയുള്ളമണ്ണ്) അവയുടെസവിശേഷതകളും പരിമിതികളും ഉള്‍പ്പെടുന്ന വിവരണസഹിതം പ്രദര്‍ശിപ്പിക്കുന്ന ഒരു സോയില്‍മ്യൂസിയംതിരുവനന്തപുരത്ത് പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്നു. സോയില്‍മ്യൂസിയത്തിന്റെശാക്തീകരണത്തിനായിഅടിസ്ഥാന സൗകര്യവികസനത്തിനും കൂടൂതല്‍ പ്രദര്‍ശന വസ്തുക്കള്‍സജ്ജമാക്കുന്നതിനും കര്‍ഷകര്‍ക്കുംവിദ്യാര്‍ത്ഥികള്‍ക്കും പ്രകൃതിവിഭവ പരിപാലനം സംബന്ധിച്ചുള്ളവിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

5. ഭൂമിയുടെതരംതിരിവ്‌സംബന്ധിച്ച ഡാറ്റാ ബാങ്ക്‌സൃഷ്ടിക്കല്‍
ശീര്‍ഷകം: 2402-00-101-82 പദ്ധതി

ആധുനികവിവരസാങ്കേതികവിദ്യയുടെസഹായത്താല്‍, ഭൂമിയുടെതരംതിരിവ്‌സംബന്ധിച്ച ഡാറ്റാ ബാങ്ക്‌സൃഷ്ടിക്കുന്നതിനു ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

പശ്ചിമ ഘട്ടത്തിന്റെസംയോജിതവികസനം
ശീര്‍ഷകം: 2551-01-104-99 പദ്ധതി

15.10.2019 ലെ സര്‍ക്കാര്‍ ഉത്തരവ്ജി.ഒ (എം.എസ്) 26/2019 പ്ലാനിംഗ് പ്രകാരം പശ്ചിമഘട്ട സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും  2014-15 കാലയളവില്‍ ഭരണാനുമതിലഭിച്ച 23 നീര്‍ത്തട പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മണ്ണ് പര്യവേക്ഷണ മണ്ണ്‌സംരക്ഷണ വകുപ്പിനെ ഏല്‍പ്പിക്കുകയുംചെയ്തു. പശ്ചിമഘട്ട വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍മേല്‍നോട്ടംവഹിക്കുന്നതിനും ഹാഡ(HADA) പദ്ധതി, പശ്ചിമഘട്ട വികസനപദ്ധതി എന്നിവയില്‍ പദ്ധതിലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുളള നടപടികള്‍സ്വീകരിച്ചു വരുന്നു.