മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണവും, ശാസ്ത്രീയമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പരിപാലനവും വികസനവും ലക്ഷമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് 1963 ല്‍ ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടു. വകുപ്പിനുകീഴില്‍ മണ്ണ് സംരക്ഷണം, മണ്ണ് പര്യവേക്ഷണം എന്നീ 2 വിഭാഗങ്ങളിലായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. തത്സ്ഥല ജലപരിപാലനത്തിനൂന്നല് നല്‍കികൊണ്ടുള്ള പരിസ്ഥിതി സൗഹാര്‍ദ്ദപരവും ചെലവുകുറഞ്ഞതുമായ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി ഭൂഗര്‍ഭജലവിതാനം പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടപ്പിലാക്കി വരുന്നത്.
G.O(MS)No. 134/12/AD 31.05.2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പൂര്‍ണ്ണമായും ഒരു സ്വതന്ത്രവകുപ്പായി ഇന്നത്തെ നിലയില്‍ രൂപം കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മണ്ണ് ജല സംരക്ഷണവും പരിപാലനവും നടപ്പിലാക്കുവാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. സമഗ്രമായ മണ്ണ് പര്യവേക്ഷണ പഠനങ്ങള്‍ വഴി മണ്ണിനങ്ങള്‍ സംബന്ധിച്ച് വിശദമായ ഡാറ്റാ ബേസ് തയ്യാറാക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ സുസ്ഥിരമായ വികസന കാഴ്ചപ്പാടോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആസൂത്രണം ചെയ്തുവരുന്നു.
കാര്‍ഷിക ഉന്നമനവും, സൗഹാര്‍ദ്ദപരമായ പരിസ്ഥിതിയും, സമൃദ്ധമായ ജലസമ്പത്തും എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാന/കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.