മണ്ണു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുളളവര്‍ക്കുമുളള പരിശീലന പദ്ധതി
മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും, കര്‍ഷകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ക്കും മണ്ണുജല സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കും ഈ വിഷയത്തില്‍ വേണ്ടത്ര അറിവ് പകരുന്നതിനും മണ്ണുജലസംരക്ഷണ മേഖലയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന നവീന മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് പകര്‍ന്നു നല്കുന്നതിനും മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പിന്‍ കീഴില്‍ ഒരു പരിശീലന കേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡവലപ്പമെന്റ് ആന്റ് മാനേജ്‌മെന്റ്-കേരള(IWDM-K, Chadayamangalam) ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
നീര്‍ത്തടവികസനം, മണ്ണ് ജല സംരക്ഷണം എന്നീ വിഷയങ്ങളില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ ജില്ലകളില്‍ പരിശീലന പരിപാടികളും ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നീര്‍മറിവികസന പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. നീർത്തടാധിഷ്ഠിത മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന പ്രധാന പരിശീലന സ്ഥാപനമായ IWDM-K ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പരിപാടിയുടെ നോഡൽ ഏജൻസിയുമാണ്. കൂടാതെ ദേശീയ പരിശീലന സ്ഥാപനങ്ങളായ EEI, MANAGE എന്നിവയുമായി സംയോജിച്ച് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. പരിശീലന കേന്ദ്രത്തില്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനു വേണ്ട പ്രവർത്തനങ്ങളും നടന്നു വരുന്നു.
നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ ഡിപ്ലോമാ കോഴ്‌സ്
ഇഗ്നോയും(IGNOU) കേന്ദ്രസര്‍ക്കാരിന്റെ ഭൂവിഭവ വകുപ്പുമായി സഹകരിച്ച് ഒരുവര്‍ഷത്തെ വാട്ടര്‍ഷെഡ് മനേജ്‌മെന്റ് ഡിപ്ലോമാ കോഴ്‌സ് ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡവലപ്പമെന്റ് ആന്റ് മാനേജ്‌മെന്റ്-കേരള(IWDM-K, Chadayamangalam) വഴി നടത്തുന്നു.
വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം
മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പില്‍ e-office സമ്പ്രദായം നടപ്പിലാക്കുന്നതിനും വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്ക്കരണവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍ ഉള്‍പ്പെടെയുളള ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിലവിലുളള കമ്പ്യൂട്ടര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്നതിനും മറ്റുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നീര്‍ത്തട പ്രൊജക്റ്റുകളുടെ അവലോകനവും വിലയിരുത്തലും നടത്തുന്നതിനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.